വിപണിയില്‍ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നു,സബ്‌സിഡി കൊടുക്കുന്നതിനപ്പുറം എന്ത് ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്?

1 min read

തിരുവനന്തപുരം:വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കിയ പശ്താത്തലത്തിലാണ് അടിയന്ത്രപ്രമേയത്തിന് അനുമതി നിശേധിച്ചത്. .പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎല്‍എമാര്‍ക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു.നിങ്ങളാരും പച്ചക്കറി വാങ്ങുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.മന്ത്രിമാര്‍ മറുപടി പറയുമ്പോള്‍ ശ്രദ്ധ വേണം.പ്രതിപക്ഷത്തെ പുച്ഛിച്ചു ആക്ഷേപിച്ചാണോ മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു..കേരളത്തിലെ പൊതുവിതരണ സംവിധാനം ജി ആര്‍ അനില്‍ മന്ത്രിയായ ശേഷം ഉണ്ടായതല്ല.വിപണിയില്‍ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്നു.സബ്‌സിഡി കൊടുക്കുന്നതിന് അപ്പുറം എന്ത് വിപണി ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്.വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Related posts:

Leave a Reply

Your email address will not be published.