ഓണം ബംബര്‍ നാളെ നറുക്കെടുപ്പ്.
പൂജാ ബംബര്‍ നാളെ മുതല്‍.
1 min read
കേരള സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 2നു നടക്കാനിരിക്കെ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്.
ഏകദേശം 295 കോടിയാണ് സര്‍ക്കാരിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക മുഴുവനായും സര്‍ക്കാരിലേക്ക് എത്തില്ല. ഏജന്‍സി കമ്മീഷന്, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സര്‍ക്കാരിനു കിട്ടൂ. ഇതുവരെ 60 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. അതേസമയം, നാളെയോടെ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്.
500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ വില. വില കൂടിയെങ്കിലും സമ്മാനഘടന ആകര്‍ഷകമാകും എന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. ഇതുവഴി നികുതിയേതര വരുമാനത്തില്‍ വളര്‍ച്ചയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.
319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണു വിറ്റഴിച്ചത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക.
രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. ഒന്നാം സമ്മാനമായി 10 കോടി രൂപ നല്കുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബംപര്‍ നാളെ പുറത്തിറക്കും.
ഇനി ഓണം ബംപര്‍ അടിച്ചാല്‍ എന്ത് ചെയ്യണം എന്ന നിര്‍ദേശവും വന്നിട്ടുണ്ട്. ടിക്കറ്റിനു പിന്നില്‍ പേരെഴുതി ഒപ്പിടുന്നയാള്‍ ആരോ, അയാള്‍ക്കു സമ്മാനത്തുകയില്‍ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നത്. ഒന്നിലധികം പേര് ചേര്‍ന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കില്‍ എല്ലാവര്ക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാല്‍ സമ്മാനത്തുകയില്‍ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടര്‍ക്ക് അപേക്ഷ നല്കി, ഒറിജിനല്‍ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം.
ടിക്കറ്റിനു പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്വെയറിലുണ്ട്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപറാണ് ഇത്തവണത്തേത്. ഒട്ടേറെപ്പേര്‍ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്