കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി: നീക്കം ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ

1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. നവംബര്‍ മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമര്‍ശനം. ശമ്പളം നല്‍കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കണം എന്ന മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓര്‍മ്മിപ്പിച്ച കോടതി, ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹര്‍ജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

Related posts:

Leave a Reply

Your email address will not be published.