ആരുംആരോടും കടക്ക്പുറത്ത് പറയരുത്.അതാണ് കോണ്‍ഗ്രസ് നിലപാട്
1 min readതിരുവനന്തപുരം: കൈരളി ടിവി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നിറക്കി വിട്ട ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഗവര്‍ണറുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണിത്..തിരഞ്ഞ് പിടിച്ച് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി ബാലിശം.വളരെ മോശം പദ പ്രയോഗം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇതാദ്യമല്ല.ആരും ആരോടും കടക്ക് പുറത്ത് പറയരുത്.അതാണ് കോണ്‍ഗ്രസ് നിലപാട്.സെക്രട്ടേറിയറ്റിലെ പ്രവേശന വിലക്കിനെതിരെയും സമരം വേണം.മാധ്യമ മാരണ നിയമം വീണ്ടും കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം.ഇറങ്ങി പോകാന്‍ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങള്‍ക്കെതിരായ എല്ലാ നടപടികള്‍ക്കും ബാധകമാണ്.ചങ്ങല പൊട്ടിച്ചെറിയാനുള്ള ആര്‍ജവം പത്രപ്രവര്‍ത്തക യൂണിയന്‍ കാണിക്കണമെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നുവെന്ന് മുന്‍ ധനമന്ത്രി തോമ്‌സ് ഐസക് പറഞ്ഞു, മാധ്യമ സ്വാതന്ത്യത്തിന് വേണ്ടി ഒറ്റക്കെട്ടാണ്.അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയ വ്യത്യാസങ്ങളുടെ ഭാഗമാണ്. അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്.ആക്രോശിച്ച് മുന്നോട്ട് പോകാനാകില്ല, കേരളത്തില്‍ അനുവദിക്കില്ല വിലപ്പോകില്ലആരുടെ എങ്കിലും അനിഷ്ടം നോക്കാതെ ഇടപെടാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സാധിക്കണം.നീണ്ട പോരാട്ടങ്ങളുടെ ഭാഗമായാണ് മാധ്യമ സ്വാതന്ത്ര്യം നേടിയെടുത്തത്.അതില്ലാതാക്കാന്‍ ഗവര്‍ണര്‍ക്കെന്നല്ല ആര്‍ക്കും അധികാരം ഇല്ല.: മാന്യമായ ഭാഷയും രീതിയും ഇല്ല.
ഫ്യൂഡല്‍ മാടമ്പിയെ പോലെ ഗവര്‍ണര്‍ പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തരംതാണ രീതിയിലേക്ക് ഗവര്‍ണര്‍ മാറരുതെന്ന് ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു.മുട്ടാളത്തരവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. രാജ് ഭവന് മുന്നിലേക്ക് വരാന്‍ ഗവര്‍ണര്‍ വെല്ലുവിളിച്ചു, ഇതാ വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു