മാധ്യമവിരുദ്ധ സമീപനമുണ്ടായാല്‍ പ്രതികരണം ഒരുപോലെയാകണം എന്‍ കെ പ്രേമചന്ദ്രന്‍

1 min read

ഗവര്‍ണറുടെ മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് കെയുഡബ്‌ള്യൂജെ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ വേറിട്ട പ്രതികരണവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി രംഗത്ത്.മുഖ്യമന്ത്രിയുടെയും, ഗവര്‍ണ്ണറുടെയും ഭാഗത്ത് നിന്ന് മാധ്യമ വിരുദ്ധ സമീപനമുണ്ടായാല്‍ പ്രതികരണം ഒരുപോലെയാകണം.വിനു വി ജോണിനെതിരെ പ്രതിഷേധം ഉണ്ടായപ്പോള്‍ കെ യു ഡബ്ലു ജെ എവിടെയായിരുന്നു?കൈരളിക്കെതിരെ ഗവര്‍ണ്ണര്‍ പ്രതികരിച്ചപ്പോള്‍ മാത്രം പ്രതിഷേധം സംഘടിപ്പിക്കുന്നു.കെ യു ഡബ്ല്യുജെ ഇരട്ടത്താപ്പ് ഉള്ള സംഘടനയാണ്.കെ യു ഡബ്ല്യുജെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയാകണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി മാധ്യമ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ കെയുഡബ്ല്യുജെ മിണ്ടാതിരുന്നു.മാധ്യമ പ്രവര്‍ത്തകരുടെ സംഘടന പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടിയാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related posts:

Leave a Reply

Your email address will not be published.