നിദ ഫാത്തിമയുടെ മരണം മനപ്പൂര്‍വമുള്ള നരഹത്യയെന്ന് സൈക്കിള്‍ പോളോ അസോസിയേഷന്‍

1 min read

കൊച്ചി: നിദ ഫാത്തിമയുടെ മരണം മനപൂര്‍വ്വം ഉണ്ടാക്കിയ നരഹത്യയെന്ന് സൈക്കിള്‍ പോളോ അസോസിയേഷന്‍. ഓള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയും ആണ് ഇതിന് ഉത്തരവാദികള്‍. കോടതി ഉത്തരവുമായി മത്സരിക്കാനെത്തിയവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയില്ല. അഖിലേന്ത്യാ ഫെഡറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് അരലക്ഷം രൂപ ഇതിനായി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷന്‍ പരിഗണന നല്‍കിയത്. ഈ സംഘടനയ്ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്നും കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആണ് കുറ്റപ്പെടുത്തലുകളുള്ളത്. ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ ഉച്ചയ്ക്ക് പരിഗണിക്കും. അതിനിടെ നിദ ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ്, ചാലക്കുടി എംപി ബെന്നി ബഹന്നാന്‍ എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്. സംഭവത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ നേരില്‍ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്ന് എഎം ആരിഫ് എംപി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.