എന്‍ഐഎ റെയ്ഡുകള്‍ ചോര്‍ത്തുന്നത് കേരളാ പോലീസ്: കെ. സുരേന്ദ്രന്‍

1 min read

കൊച്ചി: സംസ്ഥാനത്തെ എന്‍ഐഎ റെയ്ഡുകള്‍ കേരളാ പോലീസ് ചോര്‍ത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തീവ്രവാദ സംഘടനകള്‍ക്ക് കുടപിടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന താത്പര്യം സംരക്ഷിക്കാനല്ല, മറിച്ച് സിപിഎമ്മിന്റെ താത്പര്യ സംരക്ഷണത്തിനാണ് പ്രൊഫ.കെ വി തോമസിന്റെ സ്ഥാനലബ്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം സമുദായത്തിലേക്ക് കടന്നു കയറാന്‍ രാജ്യവിരുദ്ധ ശക്തികളെ ഉപയോഗിക്കുകയാണ് സിപിഎം. മിന്നല്‍ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജപ്തി സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയാണ്. പിഎഫ്‌ഐ കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡുകള്‍ കേരളാ പോലീസ് ചോര്‍ത്തുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കില്‍ നിയമിച്ചത് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ്.
കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത് അഴിമതിയും ധൂര്‍ത്തുമാണെന്നും, കേന്ദ്രം സഹായിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം കേരളത്തിന് നല്‍കിയ സാമ്പത്തിക സഹായ വിവരങ്ങള്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുന്നണി മര്യാദയെക്കുറിച്ച് പറയുന്ന സിപിഎം പാലായില്‍ നടന്നത് എന്താണെന്ന് വിശദീകരിക്കണം. മഞ്ചേശ്വരം കോഴക്കേസ് കള്ളക്കേസാണെന്ന് വ്യക്തമായതാണെന്നും നിയമപരമായി നേരിടുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.