പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിഎ റൗഫുമായി എന്‍ഐഎയുടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍
1 min readപാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫുമായി എന്‍ഐഎ തെളിവെടുപ്പ്. പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എന്‍ഐഎ സംഘം തെളിവെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് കാരണങ്ങളായവയില്‍ ശ്രീനിവാസന്‍ കൊലക്കേസും ഉള്‍പ്പട്ടിരുന്നു. ഇതിനു പിന്നാലെയാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. രാവിലെ 9.45 ഓടെ സിഎ റൗഫുമായുള്ള എന്‍ഐഎ സംഘം പാലക്കാട് എസ്പി ഓഫീസില്‍ എത്തി. തൊട്ടുപിന്നലെ ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി എം അനില്‍ കുമാറുമെത്തി. അരമണിക്കൂറോളം എസ്പി ഓഫീസില്‍ ചെലവഴിച്ച ശേഷമാണ് ഇവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചത്.
കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. കേസില്‍ എന്‍ഐഎ പ്രാഥമിക വിവരശേഖരണം നടത്തുന്നുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറി പരിസരത്തു ആയിരുന്നു ആദ്യ തെളിവെടുപ്പ്. റൗഫിനെ വണ്ടിയില്‍ നിന്ന് ഇറക്കിയില്ല. ഉദ്യോഗസ്ഥര്‍ മോര്‍ചറി പരിസരം, ചില വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ റൗഫ് അടക്കം നേതാക്കളുടെ അറിവോടെ ഇവിടെ ഗൂഡലോചന നടന്നു എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
കൊല്ലപ്പെടേണ്ട ആര്‍എസ്എസ് നേതാക്കളുടെ പട്ടികയും ഇവര്‍ സംസാരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ ഫണ്ട് വരവ്, സമരപരിപാടികള്‍, വിവിധ കേസിലെ പ്രതികള്‍ക്കുള്ള നിയമസഹായം എന്നിവ കൈകാര്യം ചെയ്തിരുന്നത് റൗഫ് ആയിരുന്നു. ഒക്ടോബര്‍ 28ന് പുലര്‍ച്ചെ ആണ് പട്ടാമ്പിയിലെ വീട് വളഞ്ഞ് എന്‍ഐഎ റൗഫനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ തെളിവ്വെടുപ്പ്.