കോടതിയുടെ കൊളോണിയല്‍ കാല സമയക്രമം പുനക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യമെന്ന് വി മുരളീധരന്‍

1 min read

കൊച്ചി: കൊളോണിയല്‍ കാലത്തെ ജഡ്ജിമാര്‍ക്ക് അവരുടെ ജന്മനാട്ടിലേക്ക് പോകുവാന്‍ വേണ്ടി രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത നിയമം മാറ്റണം എന്നും പാശ്ചാത്യവല്‍ക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ രാജാറാം മോഹന്റോയിയുടെ 250ാം ജയന്തി ആഘോഷ വേളയില്‍ ആയിരുന്നു മുരധീരന്റെ പ്രസ്താവന.

പഞ്ചായത്ത് തൊട്ട് മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കോടതികളും അത്തരത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ തുടച്ചു മാറ്റണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആധ്യാത്മികതയും ബൗദ്ധികയും സമന്വയിപ്പിച്ചുകൊണ്ടുള്ള ദര്‍ശനങ്ങളില്‍ ഊന്നി ഉപനിഷത്തുകളെ മുറുക്കെപിടിച്ചു കൊണ്ട് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാന്‍ കഴിയുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സമത്വത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും, മനുഷ്യത്വത്തെക്കുറിച്ചും പറയുകയും നടപ്പിലാക്കുകയും ചെയ്ത രാജാറാം മോഹന്റോയിയുടെ ആ ചിന്തകള്‍ക്ക് വിപരീതമാണ് ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തെ നരബലിക്ക് ഇരയാക്കുന്നത്. ഇതില്‍ ഒരു ഇടപെടല്‍ കേരള സമൂഹത്തില്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എന്‍. ഡി പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് പി. എസ്.ഗോപിനാഥന്‍, ടി. ജെ. വിനോദ് എം.എല്‍.എ, എം.സ്.ശ്രീകല, സി.ജി.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Related posts:

Leave a Reply

Your email address will not be published.