ദേശീയപാതയിലെ നടവഴിയുടെ പേരിലെ കൊള്ള അവസാനിക്കുന്നു ഇനി കണ്‍സല്‍ന്റ് ഇല്ലാതെ നേരിട്ട് അപേക്ഷിക്കാം
1 min readആലപ്പുഴ: ദേശീയപാതയിലെ നടവഴിയുടെ പേരിലെ കൊള്ള കണ്‍സല്‍ട്ടന്റുമാരെ ഒഴിവാക്കാന്‍ തീരുമാനം. നടവഴിക്കായി ജനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിക്ക് നേരിട്ട് അപേക്ഷ നല്‍കാം. ആലപ്പുഴ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അപേക്ഷിച്ച് 30 ദിവസത്തിനകം പെര്‍മിറ്റ് നല്കും. അപേക്ഷ തയ്യാറാക്കാന്‍ പഞ്ചായത്തിലെ എന്‍ജിനിയര്‍മാര്‍ സഹായിക്കുകയും ചെയ്യും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ബോധവര്‍ക്കരണ ക്ലാസ് നല്‍കാനും നടപടിയുണ്ടാകും. നടവഴിക്കായി കണ്‌സല്‍ട്ടന്റുമാര്‍ ഈടാക്കിയിരുന്നത് ലക്ഷങ്ങളായിരുന്നു. ദേശീയപാതയില്‍ നിന്ന് കടമുറിയിലേക്കുള്ള നടവഴിക്കായി ഈടാക്കുന്ന ഫീസിലെ ഒരു വിഹിതം ദേശീയപാത ഉദ്യോസ്ഥര്‍ക്കുള്ള കൈക്കൂലിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.