സുധാകരനെതിരെയും എംവി ജയരാജന്‍
1 min readകണ്ണൂര്‍: എരുവേശിയില്‍ സംഘര്‍ഷമുണ്ടാക്കിയത് സജീവ് ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അവിടുത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സിപിഎം അക്രമം എന്നത് കള്ള പ്രചരണമാണ്. ആ പ്രചരണം മാധ്യമങ്ങള്‍ ഏറ്റെടുത്തത് ദൗര്‍ഭാഗ്യകരമെന്നും എംവി ജയരാജന്‍ പറഞ്ഞു.
ആര്‍ എസ് എസുകാരന്റെ മനസുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കൂട്ടുപിടിക്കുന്നത് ശരിയല്ലെന്ന് എംവി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. ഗവര്‍ണര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും ഗവര്‍ണറെ നാറുന്നുവെന്നും പറഞ്ഞ ജയരാജന്‍ ഇത് ഇനിയും സഹിക്കാനാവില്ലെന്നും പറഞ്ഞു.
എരുവശേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനുവിനെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടി ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നയത്തിനെതിരെ ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നു. പി കെ ശ്രീമതിയുടെ വിമര്‍ശനം ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.