ഇപി ജയരാജനെതിരായ പ്രതികരണത്തില്‍ വിശദീകരണവുമായി കുഞ്ഞാലക്കുട്ടി
1 min readമലപ്പുറം: ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി പികെ കുഞ്ഞാലികുട്ടി. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വിവാദമായതോടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള തന്റെ മറുപടി പ്രസ്താവനയായി ചിത്രീകരിക്കുകയാണ് ഉണ്ടായത് എന്ന് പികെ കുഞ്ഞാലികുട്ടി പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തിനിടെ അന്നത്തെ ചോദ്യവും ഉത്തരവും ലാപ്‌ടോപ്പില്‍ കാണിച്ചു കൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. അതേസമയം സിപിഐഎമ്മിലെ ആഭ്യന്തര പ്രശ്‌നമാണെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അന്ന് പ്രതികരിച്ചത്. ചോദ്യവും ഉത്തരവും തന്റേതല്ല, മാധ്യമങ്ങളുടേതാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
സിപിഎമ്മിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ പ്രതികരണം. ഈ പ്രതികരണത്തിണ് പിന്നാലെ കുഞ്ഞാലികുട്ടിയെ തള്ളി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പട്ട് കെപിഎ മജീദും, കെഎം ഷാജിയും, പികെ ഫിറോസും വന്നതോടെയാണ് ലീഗിന് അകത്തെ ഭിന്നാഭിപ്രായം മറ നീക്കി പുറത്ത് വന്നത്.
ഇതോടെയാണ് ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് കുഞ്ഞാലികുട്ടി നിലപാട് തിരുത്തി രംഗത്ത് എത്തിയത്. സിപിഐഎമ്മിനോട് മൃതു സമീപനമില്ലെന്നും ചില ദേശീയ വിഷയങ്ങളില്‍ നിലപാടുകള്‍ സാമ്യം തോന്നിയാല്‍ മൃതു സമീപനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും കുഞ്ഞാലികുട്ടി വിശദീകരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമായി നിരവധി പേര്‍ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.