ഹൈക്കോടതി ഉത്തരവിനെതിരെ എം ജി സര്‍വകലാശാല സുപ്രീംകോടതിയില്‍
1 min readഅധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എം ജി സര്‍വകലാശാല സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമാണെന്നും ഇതില്‍ കോടതി ഇടപെടല്‍ പാടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സര്‍വകലാശാലക്ക് ആണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ച് എം ജി സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. നിയമനത്തിന് പുതിയ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.