ചീറ്റയ്‌ക്കൊപ്പം സെല്‍ഫി; അതിന് വിശപ്പില്ലാത്തത് ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ
1 min readപെട്ടെന്ന് നമ്മുടെ വാഹനത്തിന്റെ പുറത്തേക്ക് ഒരു ചീറ്റ കയറിയാല്‍ എന്ത് ചെയ്യും? പേടിച്ചരണ്ടു പോകും അല്ലേ? എന്നാല്‍, അങ്ങനെ പേടിക്കാത്ത ചില ആളുകളും ഉണ്ടാവും. ഇവിടെ ഒരാള്‍ ചെയ്തതും അതാണ്. പേടിച്ച് മാറുന്നതിന് പകരം ചീറ്റയ്‌ക്കൊപ്പം സെല്‍ഫി എടുത്തു.
ഒരു സഫാരി ?ഗൈഡ് ഇങ്ങനെ ചീറ്റയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ടൂറിസ്റ്റുകള്‍ നോക്കിയിരിക്കെ ഒരു ചീറ്റ അവരുടെ വാഹനത്തിന്റെ അടുത്തേക്ക് ഓടി വരുന്നതും അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ചീറ്റ പിന്നീട് വാഹനത്തിന്റെ സണ്‍റൂഫിലേക്ക് കയറുകയും അതിന്റെ മുകളില്‍ വിശ്രമിക്കുകയും ചെയ്യുന്നു.
ചീറ്റയുടെ ഈ പ്രവൃത്തി കണ്ട് വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ ആകെ പരിഭ്രാന്തരാവുകയും ചെയ്യുന്നു. ചീറ്റയാണ് എങ്കില്‍ അവിടെ ഇരിക്കുന്നത് അങ്ങ് ഇഷ്ടപ്പെട്ട പോലെ അവിടെ തന്നെ ഇരിക്കുകയാണ്. അതോടെ അത് അക്രമിക്കുമോ എന്ന ഭയത്തിലായി വാഹനത്തിലുണ്ടായിരുന്നവര്‍. എന്നാല്‍, അതേ സമയം തന്നെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരു സഫാരി ?ഗൈഡ് അവിടെ നിന്നും എഴുന്നേല്‍ക്കുകയും ചീറ്റയുടെ തൊട്ടടുത്തേക്ക് പോവുകയും ചീറ്റയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുക്കുകയും ചെയ്യുകയാണ്.
ഐഎഫ്!എസ് ഓഫീസര്‍ ക്ലമന്റ് ബെന്‍ ആണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ സെല്‍ഫി, ചീറ്റ സ്‌റ്റൈല്‍ എന്ന് ഇതിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും. എന്നാല്‍, രണ്ട് തരത്തില്‍ ആളുകള്‍ ഇതിനോട് പ്രതികരിച്ചു. ചിലര്‍ ഇത് കൊള്ളാമല്ലോ എന്നാണ് അഭിപ്രായപ്പെട്ടതെങ്കില്‍ മറ്റ് പലരും ഇതിനെ ശക്തമായി വിമര്‍ശിച്ചു. ഇത് വളരെ അപകടം നിറഞ്ഞ കാര്യമാണ് എന്നും അയാള്‍ ചെയ്ത പ്രവൃത്തി ന്യായീകരിക്കാനേ സാധിക്കില്ല എന്നും പലരും അഭിപ്രായപ്പെട്ടു.