കത്ത് വിവാദം: ബിജെപി ആവശ്യപ്പെട്ട ദിവസത്തിനും മുന്നേ യോഗം വിളിച്ച് മേയര്‍

1 min read

തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ ഈ മാസം 19 നാണ് ചേരുക. വിവാദം ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് കൗണ്‍സില്‍ യോഗം വിളിക്കുന്നത്. നഗരസഭാ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ദിവസത്തിന് മുന്‍പേ കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കോര്‍പറേഷനില്‍ ഇന്നും ബിജെപി സമരം ചെയ്യുകയാണ്.ജനസേവാ കേന്ദ്രത്തില്‍ ജീവനക്കാരില്ലെന്നും രാജ്ഭവന്‍ മാര്‍ച്ചിന് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുപോയെന്നും ആരോപിച്ചാണ് സമരം.

അതേസമയം കത്ത് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു സുധീര്‍ ഷാ പാലോടിന്റെ പരാതി. നോട്ടീസിന് ഈ മാസം 20ന് മുന്പ് രേഖാമൂലം മറുപടി നല്‍കണമെന്ന് മേയര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും അയച്ച നോട്ടീസില്‍ പറയുന്നു. ഡിസംബര്‍ 2ന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാവാനും ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.