കത്ത് വിവാദം: ഡിആര്‍ അനിലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും
1 min readതിരുവനന്തപുരം: നഗരസഭയിലെ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാര്‍ശ കത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍ ഡിആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചില്ല.
ഇന്നലെ വൈകുന്നേരം മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴി!ഞ്ഞു മാറി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നല്‍കുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നല്‍കിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നല്‍കും. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം.
നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും.