ലെമണ്‍ കോഫി സ്ഥിരമാക്കു അമിത വണ്ണത്തില്‍നിന്ന് രക്ഷനേടു.

1 min read

ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? ‘ലെമണ്‍ കോഫി’ എന്ന പേരിലുള്ള ഈ പാനീയം കുടിച്ച് ഏഴു ദിവസങ്ങള്‍ കൊണ്ട് ശരീരഭാരം കുറഞ്ഞതായി പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പറയുന്നു.

അമിതവണ്ണം കുറയ്ക്കാന്‍ വിവിധ തരത്തിലുള്ള ടിപ്‌സുകള്‍ സോഷ്യല്‍മീഡിയയില്‍ നാം കാണാറുണ്ട്. അതില്‍ ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യുന്നത് മുതല്‍ ആപ്പിള്‍ സിഡര്‍ ചൂടു വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വരെ ഉള്‍പ്പെടുന്നു. ഈ പട്ടികയിലേക്ക് പുതിയതായി ഒരണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? ‘ലെമണ്‍ കോഫി’ എന്ന പേരിലുള്ള ഈ പാനീയം കുടിച്ച് ഏഴു ദിവസങ്ങള്‍ കൊണ്ട് ശരീരഭാരം കുറഞ്ഞതായി പല ടിക്ടോക്ക് ഉപയോക്താക്കളും പറയുന്നു. എല്ലാവര്‍ക്കുമൊന്നും ഈ പുതിയ കണ്ടുപിടിത്തത്തോട് അനുകൂലമായ അഭിപ്രായമില്ല. സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ച മറ്റൊരു വീഡിയോയില്‍ പറയുന്നത് ലെമണ്‍ കോഫി കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല എന്നാണ്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങള്‍ വരുന്നതിനാല്‍ പലര്‍ക്കും ഇതിനോട് ആശങ്ക നിറഞ്ഞ സമീപനമാണ് ഇപ്പോഴുള്ളത്.

കാപ്പിയും ചെറുനാരങ്ങയും ഒറ്റയ്‌ക്കോ യോജിപ്പിച്ചോ കഴിക്കുമ്പോള്‍ ശരീരഭാരം കുറയുമെന്നതിന് തെളിവുകളോ പഠനങ്ങളോ ഇല്ലെന്ന് പോഷകാഹാര വിദഗ്ധ കവിത ദേവ്ഗണ്‍ പറയുന്നു. ബ്ലാക്ക് കോഫി കലോറി രഹിതമാണെന്നതിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഫീന്‍ കലോറി കുറയ്ക്കുന്നില്ല, പക്ഷേ വിശപ്പ് കുറയ്ക്കുന്നതായി അവര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.