മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍

1 min read

നമ്മളില്‍ പലരും ഇഷ്ടപ്പെടുന്ന പഴങ്ങളിലൊന്നാണ് മാമ്പഴം. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വൈറ്റമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മാമ്പഴം.ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംരക്ഷിത സംയുക്തങ്ങളുടെ ഉറവിടമാണ് മാമ്പഴം.

നാലാഴ്ച്ച പതിവായി മാമ്പഴം കഴിക്കാന്‍ ഗവേഷകര്‍ നിര്‍ദേശിച്ചു. അവരില്‍ മലബന്ധപ്രശ്‌നം അകറ്റാന്‍ സാധിച്ചതായി 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. മാമ്പഴത്തില്‍ ആന്റിഓക്‌സിഡന്റും ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ലുപിയോള്‍ എന്ന രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാന്‍സറിനെതിരെ പോരാടാന്‍ സഹായിക്കുന്ന അപ്പോപ്‌റ്റോസിസിനെ ഉത്തേജിപ്പിക്കാന്‍ ലുപിയോള്‍ സഹായിക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മാമ്പഴം. ഒരു കപ്പ് (165 ഗ്രാം) മാമ്പഴം നിങ്ങളുടെ ദൈനംദിന വിറ്റാമിന്‍ എയുടെ 10% നല്‍കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിന്‍ എ അത്യാവശ്യമാണ്. ഈ വിറ്റാമിന്‍ വേണ്ടത്ര ലഭിക്കാത്തത് അണുബാധയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ, 1 കപ്പ് (165 ഗ്രാം) മാമ്പഴത്തില്‍ വിറ്റാമിന്‍ സിയുടെ 75 ശതമാനവും നല്‍കുന്നു. ഈ വിറ്റാമിന്‍ ശരീരത്തെ കൂടുതല്‍ രോഗങ്ങളെ ചെറുക്കുന്ന വെളുത്ത രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും ഈ കോശങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനും ചര്‍മ്മത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യമുള്ള ഹൃദയത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങള്‍ മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ആരോഗ്യകരമായ രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ പോഷകങ്ങള്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദം ഫലപ്രദമാണ്.

അല്‍ഫോന്‍സാ മാമ്പഴത്തില്‍ വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിന്‍, ആല്‍ഫ കരോട്ടിന്‍, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിന്‍ തുടങ്ങിയ ഫ്‌ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകള്‍ക്ക് അത്യുത്തമമാണ്. 100 ഗ്രാം മാമ്പഴം 765 മില്ലിഗ്രാം അല്ലെങ്കില്‍ ദൈനംദിന വിറ്റാമിന്‍ എയുടെ 25 ശതമാനം നല്‍കുന്നു. ദഹന ആരോഗ്യത്തിന് അത്യുത്തമമാക്കുന്ന നിരവധി ഗുണങ്ങള്‍ മാമ്പഴത്തിലുണ്ട്. അതില്‍ അമൈലേസ് എന്ന ദഹന എന്‍സൈമുകളുടെ ഒരു കൂട്ടം അടങ്ങിയിരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.