തേനിന്റെ ഗുണ ദോഷങ്ങള്‍
1 min read
പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പെട്ടെന്നുണ്ടാകുന്ന പരുക്കുകള്‍ക്കുമെല്ലാം പരിഹാരമായി നാം തേനിനെ ആശ്രയിക്കാറുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ അണുബാധകള്‍ ഭേദപ്പെടുത്തുന്നതിന് വരെ തേന്‍ പ്രയോജനപ്രദമാണ്. ധാരാളം പോഷകങ്ങളടങ്ങിയത് എന്ന നിലയില്‍ തേനിനെ ഇത്തരത്തില്‍ ഔഷധമായി കണക്കാക്കുന്നതിലും തെറ്റില്ല.
തേന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരപ്രേമികള്‍ക്ക് ഒരുവിധം പേര്‍ക്കെല്ലാം തേന്‍ ഇഷ്ടം തന്നെയാണ്. കഴിക്കാനുള്ള രുചിയെക്കാളുപരി ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ചാണ് നാമേറെയും കേട്ടിട്ടുള്ളത്, അല്ലേ?
പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പെട്ടെന്നുണ്ടാകുന്ന പരുക്കുകള്‍ക്കുമെല്ലാം പരിഹാരമായി നാം തേനിനെ ആശ്രയിക്കാറുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ അണുബാധകള്‍ ഭേദപ്പെടുത്തുന്നതിന് വരെ തേന്‍ പ്രയോജനപ്രദമാണ്. ധാരാളം പോഷകങ്ങളടങ്ങിയത് എന്ന നിലയില്‍ തേനിനെ ഇത്തരത്തില്‍ ഔഷധമായി കണക്കാക്കുന്നതിലും തെറ്റില്ല.
എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് തേനിന്റെ കാര്യത്തിലും ബാധകമാണ്. വളരെ മിതമായ അളവിലേ പതിവായി തേന്‍ കഴിക്കാന്‍ പാടുള്ളൂ. അതുപോലെ തന്നെ ചിലര്‍ തേന്‍ പരിപൂര്‍ണമായും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
ഇത് മിക്കവര്‍ക്കും അറിയല്ലെന്നതാണ് സത്യം. ഔഷധഗുണമുണ്ടെന്നതിനാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും തേന്‍ കഴിക്കാമെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ ഇതില്‍ ചില പരിശോധനകള്‍ ആവശ്യമാണ്.
നിങ്ങളുടെ ശരീരഭാരം, പ്രായം, മറ്റുള്ള അസുഖങ്ങള്‍ എല്ലാം ഇതില്‍ ശ്രദ്ധിക്കാനുണ്ട്. അമിതവണ്ണമുള്ളവരാണെങ്കില്‍ അവര്‍ തേന്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ മാത്രം 60 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ മറ്റ് ഭക്ഷണം അടക്കം ദിവസത്തില്‍ നാമെടുക്കുന്ന കോലറിയില്‍ വലിയ വര്‍ധനവ് വരുത്താന്‍ തേനിന് സാധിക്കും. ഇത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയാണ്.
നന്നായി വ്യായാമം ചെയ്യുന്ന, ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളെ സംബന്ധിച്ച് ഈ അളവില്‍ തേന്‍ പതിവായി കഴിക്കുന്നതും പ്രശ്‌നമല്ല. ഇക്കാര്യവും ഓര്‍ക്കുക.
എന്നാല്‍ പ്രമേഹമുള്ളവരാണെങ്കില്‍ ഇതും വേണ്ടെന്ന് വയ്ക്കണം. ചിലര്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കും. പഞ്ചസാരയോളം പ്രശ്‌നം തേനിനില്ല എന്ന ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാലീ ധാരണ ശരിയല്ല. രക്തത്തിലെ ഷുഗര്‍നില ഉയര്‍ത്താന്‍ തേനിനും സാധിക്കും.
പ്രായമായവരില്‍ പ്രമേഹസാധ്യത എപ്പോഴും കൂടുതലാണ്. അതിനാല്‍ അവരും, പ്രമേഹം നേരത്തെ സ്ഥിരീകരിച്ചിട്ടുള്ളവരുമെല്ലാം തേന്‍ കഴിക്കുന്നത് ഒഴിവാക്കുകയോ, വളരെ നിജപ്പെടുത്തുകയോ ചെയ്യുന്നതാണ് നല്ലത്. നേരത്തേ സൂചിപ്പിച്ചത് പോലെ ആരോഗ്യകരമായ ഡയറ്റും ഒപ്പം വര്‍ക്കൗട്ടും കൊണ്ടുപോകുന്നവരാണെങ്കില്‍ ധൈര്യമായി തേന്‍ കഴിക്കാം. ഇതും മിതമായ അളവില്‍ മതിയെന്നത് മറക്കരുത്.