തിളങ്ങുന്ന ചര്‍മ്മത്തിനായി വെള്ളരിക്ക ഇങ്ങനെ ഉപയോഗിക്കാം

1 min read


പ്രകൃതിദത്തമായ ടോണറാണേ വെള്ളരിക്ക. ചര്‍മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.ന്മനിറം വര്‍ധിപ്പിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരു ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടിഫലം ഉറപ്പ്. സ്ഥിരമായി ഉപയോ?ഗിച്ചാല്‍ മാത്രമേ ഫലം ലഭിക്കൂ.

സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമായതിനാല്‍ വെള്ളരിക്ക കഴിക്കുന്നത് ചര്‍മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാന്‍ സഹായിക്കും.

പ്രകൃതിദത്തമായ ടോണറാണേ വെള്ളരിക്ക. ചര്‍മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.ന്മ നിറം വര്‍ധിപ്പിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരു ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടിഫലം ഉറപ്പ്. സ്ഥിരമായി ഉപയോ?ഗിച്ചാല്‍ മാത്രമേ ഫലം ലഭിക്കൂ.

വെള്ളരിയില്‍ ഭൂരിഭാഗവും ജലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ കലോറിയാണുള്ളത്. അസംസ്‌കൃത വെള്ളരിയിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തും. ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തിട്ടാല്‍ കുരുക്കള്‍ അകലുകയും നിറം കൂട്ടുകയും ചെയ്യും. മുഖകാന്തി കൂട്ടാന്‍ വെള്ളരിക്ക എങ്ങനെ ഉപയോഗിക്കണമെന്നറിയാം….

ഒരു ടേബിള്‍സ്പൂണ്‍ വേവിച്ച വെള്ളരിക്കയില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈരു ചേര്‍ത്തു മുഖത്തിടുന്നതു പുതിയ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയും ചര്‍മത്തിനു തിളക്കം നല്‍കുകയും ചെയ്യും.

കറ്റാര്‍വാഴ ജെല്ലും വെള്ളരിക്ക നീരും നല്ല പോലെ മിക്‌സ് ചെയ്യുക. ശേഷം ഈ പാക്ക് 1015 മിനിറ്റ് മുഖത്തിടുക. വെള്ളരിക്കയില്‍ നിന്നുള്ള വിറ്റാമിന്‍ സിയും കറ്റാര്‍വാഴയിലെ കൊളാജനും കറ്റാര്‍വാഴയില്‍ നിന്നുള്ള കഫീക് ആസിഡും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും മങ്ങിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു

കുക്കുമ്പര്‍ അടങ്ങിയ തേന്‍ ഓട്‌സ് മാസ്‌ക് അടഞ്ഞ സുഷിരങ്ങള്‍ തുറക്കുകയും തേനിന്റെ സ്വാഭാവിക ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. തൊലി കളയാത്ത കുക്കുമ്പര്‍ ബ്ലെന്‍ഡുചെയ്ത് മിക്‌സ് ചെയ്ത വെള്ളരിക്ക മിശ്രിതത്തില്‍ ഓട്‌സ്, തേന്‍ എന്നിവ ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

Related posts:

Leave a Reply

Your email address will not be published.