ആശുപത്രിയിലെ കാന്റീനില്‍ എലിയും പഴകിയ ഭക്ഷണവും

1 min read

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീനില്‍ എലിയും പഴകിയ ഭക്ഷണപദാര്‍ഥങ്ങളും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്. അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്ന കാന്റീന്‍ അടച്ചുപൂട്ടി.

പിഴ ഈടാക്കിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടിസ് നല്‍കി. ഇന്ന് വൈകിട്ട് കന്റീന്‍ വൃത്തിയാക്കാമെന്ന് ഉടമ സമ്മതിച്ചു. ഇന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ കാന്റീന്‍ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. എലി പ്രസവിച്ചു കിടക്കുന്നതും ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യവും കണ്ടെത്തി. ഫ്രിജ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതല്ലെന്നും , ഇറച്ചി, മത്സ്യം തുടങ്ങിയവ ദിവസങ്ങളായി ഫ്രിജില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.