വിസി നിയമനം:വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി

1 min read

എറണാകുളം:സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സാവകാശം തേടി ഗവര്‍ണര്‍.പുതിയ കോണ്‍സില്‍ ആയതിനാല്‍ കൂടുതല്‍ സമയം വേണം എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ഗോപകുമാരന്‍ നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു .ഡോ.സിസ തോമസിന് വേണ്ടിയും അഭിഭാഷകന്‍ ഹാജരായി.വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമര്‍ശിച്ചു.വ്യവഹാരങ്ങള്‍ പെരുകുകയാണ്.വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി..സര്‍ക്കാര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.എല്ലാ കക്ഷികളും ബുധനാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം.

വി.സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍ സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാരിന്റെ വാദം.നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം കോടതി കഴിഞ്ഞ തവമ കേസ് പരിഗണിച്ചപ്പോള്‍ നിരാകരിച്ചിരുന്നു. വി സി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് സാങ്കേതിക സര്‍വ്വകലാശാല വി.സിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്.ഹര്‍ജിയില്‍ യു.ജി.സി യെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ ഗവര്‍ണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യു.ജി.സി നിലപാട് അറിയിക്കേണ്ടത്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

Related posts:

Leave a Reply

Your email address will not be published.