വിഴിഞ്ഞത്ത് കാണിക്കുന്നത് സര്‍ക്കാരിന്റേത് അഴകൊഴമ്പന്‍ സമീപനം’ കെ സുരേന്ദ്രന്‍

1 min read

കോഴിക്കോട്: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയം.സംഘര്‍ഷ സാധ്യത അറിഞ്ഞിട്ടും മുന്‍കരുതല്‍ എടുത്തില്ല. ശബരിമലയില്‍ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത് .സര്‍ക്കാരിന്റേത് അഴകൊഴമ്പന്‍ സമീപനമാണ്.മന്ത്രി ആന്റണിരാജുവിന് നിക്ഷിപ്ത താല്‍പര്യമുണ്ട്.പദ്ധതി അട്ടിമറിക്കാന്‍ അദ്ദേഹം കൂട്ടുനില്‍ക്കുന്നു.ആന്റണി രാജുവിന്റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും കമ്മീഷണറും കലാപത്തെ സഹായിക്കുന്ന രീതിയില്‍ ഇടപെടുന്നു.കൂടംകുളം സമരക്കാരും വിഴി!ഞ്ഞം സമരത്തിന് പിന്നിലുണ്ട്.പുനരധിവാസം സംബന്ധിച്ച് കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.