ഇപിക്കെതിരായ ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ സുധാകരന്‍
1 min readകണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നീതി പുര്‍വകമായ അന്വേഷണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കേരള പോലീസോ വിജിലന്‍സോ അന്വേഷിച്ചിട്ടു കാര്യമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രേന്റെ കേസ് അന്വേഷിച്ചതിന്റെ ഫലം നമ്മള്‍ കണ്ടതാണെന്നും സുധാകരന്‍ പരിഹസിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായപി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നം മാത്രമല്ല. ഈ റിസോര്‍ട്ട് കൊണ്ടുവന്നത് ആന്തൂര്‍ നഗരസഭയിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഈ കാര്യം നേരത്തെ അറിയാം. മന്ത്രിയായ സമയത്ത് ഇ പി തുടങ്ങിയതാണിത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. മന്ത്രിയായ സമയത്താണ് ജയരാജന്‍ റിസോര്‍ട്ടു തുടങ്ങിയത്. ഇതിനായുള്ള കോടികളുടെ നിക്ഷേപങ്ങള്‍ എവിടെ നിന്നും ലഭിച്ചുവെന്നു പറയണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ലോഡ്ജില്‍ ചായ കിട്ടിയില്ല; വഴക്കിട്ട് ഇറങ്ങിയത് പോലീസിന്റെ മുമ്പിലേക്ക്, മയക്കുമരുന്നുമായി മൂന്നം?ഗ സംഘം പിടിയില്‍
പാര്‍ട്ടിക്കുള്ളില്‍ ഇ പി ജയരാജനെതിരെ ആരോപണമുന്നയിച്ചത് തത്തുല്യനായ മറ്റൊരു നേതാവാണ് അല്ലാതെ ഞങ്ങളല്ല. ഈ കാര്യത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്ന കാര്യത്തില്‍ അന്വേഷിക്കണമെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളതെന്ന് കെ പിസിസി പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം സ്വപ്ന ഉന്നയിക്കുമ്പോഴും അതു അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറാകുന്നില്ല. പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ അഭിപ്രായപ്രകടനങ്ങളെ കുറിച്ചു താന്‍ പ്രതികരിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരുടെ ശൈലിയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുധാകരന്‍ പറത്തു.
ഇതു കേവലം സിപിഎമ്മിലെ ആഭ്യന്തര കാര്യം മാത്രമായി കാണാന്‍ കഴിയില്ല. കോടികളുടെ നിക്ഷേപം ജയരാജന്‍ മന്ത്രിയായ സമയത്ത് കൊണ്ടുവന്നതാണ്. അത് അന്വേഷിക്കേണ്ട കാര്യമാണ്. ഞാന്‍ തന്നെ ഈ വിഷയം പലതവണ പത്രസമ്മേളനം നടത്തി പറത്തിട്ടുണ്ട്. ചിറക്കല്‍ രാജാസിന്റെ സ്‌കുളിനായി കോടികള്‍ പിരിച്ചത് മുഴുവന്‍ ഷെയറുകളും തിരിച്ചു നല്‍കിയിട്ടുണ്ട്. ഡിസിസി ഓഫിസ് ഫണ്ടു പിരിച്ച പണം വെട്ടിച്ചിട്ടില്ല. രണ്ടാം തവണയും തുടരുന്നതിനെ കുറിച്ചു പാര്‍ട്ടി പറയും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ അനുസരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.