പുതുവത്സരാഘോഷം അതിര് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

1 min read

കൊച്ചി: കൊച്ചിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഇക്കുറി ക്യാമറ നിരീക്ഷണത്തിലായിരിക്കും. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സുരഷാ ക്രമീകരണങ്ങള്‍ ഡിസിപിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും. കൊച്ചിയില്‍ എല്ലാ തിരക്കുള്ള നഗരങ്ങളിലും ആഘോഷങ്ങള്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും നടക്കുക. കേരള അതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പരിശോധന നടക്കും. തിരക്കേറിയ സ്ഥലങ്ങളിലും ടൂറിസ്റ്റ് സ്‌പോട്ടുകളിലും കര്‍ശനമായ പെട്രോളിംങ് നടക്കും. ഇതിന് പുറമേ ഡി ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം മഫ്തി പോലീസിന്റെ സാനിധ്യം ഉണ്ടാകും.

ടിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ അധികൃതര്‍ ആളുകളുടെ തിരിച്ചറിയല്‍ രേഖകളുടെ കോപ്പികള്‍ വാങ്ങി സൂക്ഷിക്കണം. പോലീസ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി എസ് ശശിധരന്‍ അറിയിച്ചു

Related posts:

Leave a Reply

Your email address will not be published.