18 വയസില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് ആരോഗ്യ സര്‍വകലാശാല

1 min read

കൊച്ചി: 18 വയസില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് ആരോഗ്യ സര്‍വകലാശാല. മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിചിത്ര വിശദീകരണം.

18 വയസ് ആയത് കൊണ്ട് പക്വത ഉണ്ടാവില്ലെന്നും കൗമാരക്കാരുടെ മസ്തിഷ്‌കം ഈ സമയം ഘടനാപരമായി ദുര്‍ബലമായിരിക്കുമെന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദ്ദങ്ങളില്‍ വീണ് പോകും. മയക്കുമരുന്ന്, സുരക്ഷിതമല്ലാത്ത ലൈംഗികത ഇവയിലേക്കും കൗമാരക്കാര്‍ കടന്നേക്കും. 25 വയസില്‍ മാത്രമാണ് ശാസ്ത്രീയമായി ബുദ്ധി വികാസം പൂര്‍ണ്ണമാകുകയുള്ളൂ. വീട്ടില്‍ പോലും ഇല്ലാത്ത പൂര്‍ണ്ണ സ്വാതന്ത്ര്യം ഹോസ്റ്റലില്‍ നല്‍കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.