പുതുവത്സരാഘോഷങ്ങള്‍ക്ക് അതിരുകടക്കാതിരിക്കാന്‍ കര്‍ശ്ശന നടപടികളുമായി പോലീസ്.
1 min readതിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ നാളെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പോലീസ് പരിശോധന കര്‍ശ്ശനമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും പിടിവീഴും ഒപ്പം വന്‍ പിഴവീഴും എന്നും പോലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നത് ആഘോഷങ്ങള്‍ക്ക് ക്രമസമാധനം ഉറപ്പുവരുത്താനെന്നും പോലീസ് അറിയിച്ചു. കേരളത്തിന്റെ പ്രധാന നഗരമായ കൊച്ചിയില്‍ 12 മണിക്കുതന്നെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണം എന്നാണ് പോലീസ് നിര്‍ദ്ദേശം. നഗരത്തിലും ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലും കര്‍ശ്ശന പോലീസ് പരിശ്ശോധനകളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാളെ രാവിലെ മുതല്‍തന്നെ നിരത്തുകളില്‍ കര്‍ശ്ശനമായ പരിശോധനകള്‍ തുടങ്ങും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും വിടിവീഴും. ആഘോഷങ്ങള്‍ നടക്കുന്ന ഹോട്ടലുകളിലും ടൂറിസ്റ്റ് സ്‌പോര്‍ട്ടുകളിലും കര്‍ശ്ശന പരിശോധനകളും തിരിച്ചറിയല്‍ പരിശോധനയും നടത്തിയ ശേഷമെ ആളുകളെ പ്രവേശിപ്പിക്കു എന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.