കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് നാളെ 66 വര്‍ഷം; ചരിത്രം ഇങ്ങനെ
1 min readതിരുവനന്തപുരം: വീണ്ടുമൊരു കേരള പിറവിദിനം കൂടെ. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് നാളേക്ക് 66 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളസംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.
1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭാഷ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെട്ടിരുന്നു. അവയുടെ വിജയമായിരുന്നു ഭാഷാടിസ്ഥാനത്തിനുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം. 1955 സെപ്റ്റംബറിലായിരുന്നു പുനംസംഘടന കമ്മിഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശ ഉണ്ടായിരുന്നത്. തോൽക്കാൻ പ്രധാന കാരണം ഇത് പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.
ശേഷിച്ച തിരുവിതാം കൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.
കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത് ദിലീപ് ഇന്ന് കോടതിയില്‍: കുറ്റങ്ങളെല്ലാം വായിച്ച് കേള്‍പ്പിക്കും,പിന്നീട് ആ ചോദ്യത്തിന് മറുപടി പറയണം കേരള പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഇ എം എസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തിലേറി. 1957 ഫെബ്രുവരി 28ന് ആയിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തെ 75 താലൂക്കുകള്‍, 1664 റവന്യൂ വില്ലേജുകള്‍, 6 കോര്‍പ്പറേഷന്‍ 87 നഗരസഭ 941 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളും 20 ലോക്‌സഭാ മണ്ഡലങ്ങളുമാണ് കേരളത്തിലുള്ളത്. 2011 ലെ സെന്‍സെക്‌സ് അനുസരിച്ച് 3,33,87,677 ആണ് കേരളത്തിലെ ജനസംഖ്യ.