വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മധുവിന്റെ അമ്മയും അമിത് ഷാ കാണും
1 min readതിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്നാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം. തങ്ങള്‍ക്ക് മാത്രമായി ഒരു അഭിഭാഷകന് വേണമെന്നും ഇക്കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവില്‍ അലയാന്‍ പാടില്ല. അനുകൂല നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസില്‍ കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യം ഉണ്ടെന്നും അമിത് ഷായെ അറിയിക്കും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നതിനായി എത്തിയതാണ് ഇരുവരും