സോളാര്‍ പീഡന കേസ് : രാഷ്ട്രീയ പ്രമുഖര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന ഹര്‍ജി മാറ്റിവെച്ചു
1 min readകൊച്ചി : സോളാര്‍ പീഡനക്കേസില്‍ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെയും അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നല്കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. 14 പേര്‍ക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി. കേസുകളില്‍ ഒരെണ്ണം തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി സിബിഐ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയില്‍ 18 പേരുകള്‍ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയില്‍ എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.