റേഷന്‍ വ്യാപാരികള്‍ക്കുള്ള കുടിശ്ശിക ഡിസംബര്‍ 23നകം കൊടുത്ത് തീര്‍ക്കണമെന്ന് ഹൈക്കോടതി
1 min readകൊച്ചി:റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന് ഡിസംബര്‍ 23നകം കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷന് അടക്കം വ്യാപാരികള്‍ക്ക് നല്‍കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീര്‍ക്കാന്‍ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിക്കും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നി!ര്‍ദേശം നല്‍കിയിരിക്കുന്നത്. റേഷന്‍ ഡീലര്‍മാര്‍ നല്കിയ കോടതിലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുടിശ്ശിക കമ്മീഷന് വിതരണം ചെയ്യാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിലക്ഷ്യ ഹ!ര്‍ജിയുമായി റേഷന്‍ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷന് കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.