കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ,ഒറ്റ പേര് അടിസ്ഥാനമാക്കിയെന്ന് രേഖകള്‍

1 min read

തിരുവനന്തപുരം:കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെയെന്ന് രേഖകള്‍.2017 ലെ ആദ്യ നിയമനവും ഒറ്റ പേര് അടിസ്ഥാനമാക്കിയായിരുന്നു
യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനല്‍ ഇല്ല. 2017 ലെ കണ്ണൂര്‍ വിസി നിയമനത്തിലെ മിനുട്‌സ് പുറത്തു വന്നു.പകര്‍പ്പ് കിട്ടി.യുജിസി ചട്ടം പാലിക്കാതെയുള്ള സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

അതിനിടെ വിസിമാരെ നിയമിക്കാനുള്ള അധികാരം ചാന്‍സ്ലര്‍ക്ക് തന്നെയാണെന്ന സുപ്രീം കോടതി വിധി സര്‍ക്കാറിനെ ഓര്‍മ്മിപ്പിക്കാന്‍ പരസ്യമായി വായിച്ച് ഗവര്‍ണ്ണര്‍. കെടിയു വിസി നിയമനം റദ്ദാക്കിയ കോടതി വിധി ബാക്കിയുള്ള അഞ്ച് വിസിമാര്‍ക്കെതിരെയും ഗവര്‍ണ്ണര്‍ ആയുധമാക്കുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കെടിയു വിധിക്കെതിരെ പുന:പ്പരിശോധനാ ഹര്‍ജി നല്‍കുന്നതിന്റെ സാധ്യത തേടുകയാണ് സര്‍ക്കാര്‍.

ഗവര്‍ണ്ണര്‍ക്ക് പിടിവള്ളിയാകുന്ന രണ്ട് വിധികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഒന്ന് കൊല്‍ക്കത്ത വിസി നിയമനത്തില്‍ ചാന്‍സ്ലറാണ് നിയമനാധികാരിയെന്ന വിധി. രണ്ട് കെടിയു വിസി നിയമനം റദ്ദാക്കിയ ഇന്നലത്തെ വിധി. യുജിസി മാനദണ്ഡം ലംഘിച്ചു സംസ്ഥാനത്തെ സര്‍വ്വകലാശാലാ നിയമനങ്ങളില്‍ സ്വജനപക്ഷപാതം നടക്കുന്നുവെന്നാണ് ഗവര്‍ണ്ണറുടെ പ്രധാന പരാതി. സുപ്രീം കോടതി വിധി രാജ്ഭവന്‍ ആയുധമാക്കിയാല്‍ നിലവിലെ അഞ്ച് വിസിമാര്‍ തെറിക്കും. യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനല്‍ നല്‍കാതെ ഒറ്റ പേരില്‍ നടന്ന കേരള, എംജി, കണ്ണൂര്‍,ഫിഷറീസ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാരാണിപ്പോള്‍ തുലാസില്‍. കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന്‍െ ആദ്യമായി 2017 ല്‍ നിയമിച്ചതും മാനദണ്ഡം പാലിക്കാതെ. ഗവര്‍ണ്ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി നല്‍കിയത് ഗോപിനാഥ് രവീന്ദ്രനറെ പേര് മാത്രമാണെന്ന മിനുട്‌സ് പുറത്തുവന്നു. ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ള വിസിമാരുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.