മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍; കാനം വാ പോയ കോടാലി’
1 min readകോട്ടയം: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ലംഘനമാണ് ധനമന്ത്രി നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ധനമന്ത്രിയെ കൊണ്ട് രാജിവയ്പ്പിക്കണം. മണ്ടന്‍ തീരുമാനം ആണ് മന്ത്രിമാര്‍ എടുക്കുന്നത്. എം.വി.ഗോവിന്ദന് എന്തു വേണമെങ്കിലും പറയാം. പക്ഷേ ഗവര്‍ണര്‍ നിശ്ചയിച്ച മന്ത്രിമാര്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയില്ല. മന്ത്രിമാര്‍ക്ക് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആകില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ മനസിന്റെ പ്രീതി നഷ്ട്ടപ്പെട്ടു എന്നതല്ല വിഷയം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇങ്ങനെയാണോ സംരക്ഷിക്കേണ്ടതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഗവര്‍ണര്‍ എടുത്ത നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞത്. ചാന്‍സലറുടെ അധികാരത്തെ ഹൈക്കോടതി ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാ പോയ കോടാലിയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.