അറക്കുളം അസിസ്റ്റന്റ് എഞ്ചിനീയറുടെ ആത്മഹത്യ കുറുപ്പില്‍ തന്റെ പേരുണ്ടെന്നത് അടിസ്ഥാനരഹിതം, കെ എല്‍ ജോസഫ്

1 min read

ഇടുക്കി: അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബുരാജിന്റെ ആത്മഹത്യാ കുറുപ്പില്‍ തന്റെ പേരുണ്ടെന്നത് അടിസ്ഥാനരഹിതമെന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ എല്‍ ജോസഫ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഓഫീസില്‍ വെച്ച് ബാബുരാജിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ എല്‍ ജോസഫ് വിശദീകരിച്ചു.

കൈക്കൂലി ചോദ്യം ചെയ്തതിന് കെ എല്‍ ജോസഫും മേലുദ്യോഗസ്ഥരും ബാബുരാജിനെ മാനസികമായി പിഡിപ്പിച്ചിരുന്നുവെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. ബാബുരാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് വിനോദ് ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അറക്കുളം പഞ്ചായത്ത് പൊലീസിനെ സമീപിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

അറക്കുളം പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് നിരന്തരം പിഡനത്തിനിരയായെന്ന ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് ബന്ധുക്കളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇതെകുറിച്ച് പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മൊഴി നല്‍കിയിട്ടുമുണ്ട്. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സഹോദരങ്ങളുടെ നീക്കം. അന്വേഷണ സംഘം അറക്കുളം പഞ്ചായത്തിലുമെത്തി വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.

Related posts:

Leave a Reply

Your email address will not be published.