ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്’; ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്ന് മുരളീധരന്‍

1 min read

തിരുവനന്തപുരം: ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വന്നു. വിസിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ രംഗത്ത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു.

ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവര്‍ണര്‍ എടുത്തു ചാടി പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ രാജാവ് ആണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് മുരളീധരന്‍ തള്ളി. പാര്‍ട്ടിക്ക് ഉള്ളില്‍ ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.

സര്ക്കാര്‍ ഗവര്‍ണര്‍ പോരില്‍ നടക്കുന്നത്കാവിവല്‍ക്കരണം മാര്‍ക്‌സിസ്റ്റ്വല്‍ക്കരണം യുദ്ധമാണ്..സിപിഎം എറാന്‍മൂളികളെ വെക്കാന്‍ മുഖ്യമന്ത്രിയും, ബിജെപി എറാന്‍മൂളികളെ വെക്കാന്‍ ഗവര്‍ണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോവുന്നു.യൂണിവേഴ്‌സിറ്റി കള്‍ താളംതെറ്റിയ അവസ്ഥയിലാകും. പ്രതിപക്ഷത്തിന് ഇതില്‍ റോളില്ല.ചെപ്പിടവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്‌നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു.സുപ്രീം കോടതി വിധിയുടെ മറവില്‍ എല്ലാ വി.സിമാര്‍ക്കും എതിരെ നടപടി എടുത്തു.ഗവര്‍ണര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫിന് ഇല്ല.ഗവര്‍ണ്ണര്‍മാരിലൂടെ കാവിവല്‍ക്കരണം നടത്താന്‍ ശ്രമം നടക്കുന്നു.ഗവര്‍ണറെ വെച്ച് കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം.പുറത്താക്കി പകരം വി.സിമാരെ വെക്കുന്നതില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഗവര്‍ണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല. ജനാധിപത്യ മാര്‍ഗത്തില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കും.

Related posts:

Leave a Reply

Your email address will not be published.