ഭക്ഷണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഈ അഞ്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്

1 min read

നിലവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഡയറ്റ് ക്രമം പാലിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നതിലോ, പരസ്യമാകുന്നതിലോ എല്ലാം നാണക്കേട് തോന്നുന്നവര്‍ നിരവധിയാണ്. ഇക്കാരണം കൊണ്ട് മാത്രം, ഡയറ്റ് ഉപേക്ഷിക്കുന്നവരുണ്ട്.

നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഭക്ഷണത്തിന് നിത്യജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വിശക്കുമ്പോള്‍ എന്തെങ്കിലും കഴിക്കുകയെന്നതില്‍ കവിഞ്ഞ് ആരോഗ്യകരമായ ഭക്ഷണം സമയത്തിന് കഴിക്കുകയെന്നത് അവശ്യം വേണ്ട ശീലമാണ്.

നിലവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഡയറ്റ് ക്രമം പാലിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നതിലോ, പരസ്യമാകുന്നതിലോ എല്ലാം നാണക്കേട് തോന്നുന്നവര്‍ നിരവധിയാണ്. ഇക്കാരണം കൊണ്ട് മാത്രം, ഡയറ്റ് ഉപേക്ഷിക്കുന്നവരുണ്ട്.

സുഹൃത്തുക്കളോടൊപ്പം കഴിക്കുമ്പോഴോ, ജോലി സ്ഥലത്തായിരിക്കുമ്പോഴോ, പുറത്ത് റെസ്റ്റോറന്റുകളില്‍ നിന്നോ മറ്റോ കഴിക്കുമ്പോഴോ ഡയറ്റ് തെറ്റുമോയെന്ന് ആശങ്കപ്പെടുന്നതിലും ഡയറ്റ് പാലിക്കാന്‍ സൂക്ഷിക്കുന്നതിലുമെല്ലാം വിഷമം തോന്നുന്നവരുണ്ട്. എന്നാല്‍ ഇത് പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതി ഡയറ്റ് പിന്തുടരേണ്ടെന്ന് തീരുമാനിക്കുന്നത് ആത്യന്തികമായി നിങ്ങളെ മാത്രമേ ബാധിക്കൂവെന്നും മനസിലാക്കുക.

ഡയറ്റുമായി ബന്ധപ്പെട്ട് നിങ്ങള്‍ നേരിട്ടേക്കാവുന്ന അഞ്ച് ബുദ്ധിമുട്ടുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവയെല്ലാം തന്നെ മനസില്‍ നിന്ന് എടുത്തുകളയേണ്ടവയുമാണ്.

‘ഹെല്‍ത്തി’ ആയ സ്‌നാക്‌സ് നിങ്ങള്‍ സൂക്ഷിക്കുകയും അത് സുഹൃത്തുക്കള്‍ക്കൊപ്പം കഴിക്കുന്നതില്‍ വിഷമം തോന്നുകയും ചെയ്യാം. എന്നാലിത് വേണ്ട. മറ്റുള്ളവര്‍ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചാലും നിങ്ങള്‍ കരുതിയത് തന്നെ നിങ്ങള്‍ കഴിക്കുക.

വണ്ണം കുറയ്ക്കാനായി ഡയറ്റ് പാലിക്കുന്നവരാണെങ്കില്‍ ഇക്കാര്യം മറ്റുള്ളവര്‍ അറിയരുതെന്ന് കരുതണ്ട കാര്യമില്ല. ഡയറ്റ് പാലിക്കുന്നു എന്നത് നല്ല കാര്യമാണ്. ഇതില്‍ നാണക്കേടിന്റെ വിഷയമില്ല. മാത്രമല്ല, ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ നിങ്ങളെ പരിഹസിക്കുകയാണെങ്കില്‍ അത് അവരുടെ അറിവില്ലായ്മയായും കണക്കാക്കുക.

ചിലര്‍ ഡയറ്റിന്റെ ഭാഗമായി ചായ ഒഴിവാക്കാറുണ്ട്. അല്ലെങ്കില്‍ കട്ടന്‍ ചായയോ കാപ്പിയോ കഴിക്കും. എന്നാല്‍ പുറത്തുപോകുമ്പോള്‍ ചായ വേണ്ടെന്ന് പറയുന്നതിലോ, കട്ടന്‍ ഓര്‍ഡര്‍ ചെയ്യുന്നതിലോ മടി കരുതുന്നവരുണ്ട്. ഇതിന്റെ ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മാത്രം ഊന്നല്‍ നല്‍കി കൃത്യമായി ഡയറ്റ് പാലിക്കുക.

Friends enjoying lunch

ഹോട്ടലുകളില്‍ പോയാല്‍ നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടാം. ഇക്കാര്യത്തിലും മടി വിചാരിക്കേണ്ടതില്ല. അതിന് തയ്യാറാകാത്ത സ്ഥലങ്ങളില്‍ പിന്നീട് പോകാതിരിക്കാം എന്ന് മാത്രം. ചായില്‍ മധുരം വേണ്ട, സലാഡ് അധികം വേണം, കറിയിലെ പച്ചക്കറി തരണം എന്നിങ്ങനെയുള്ള ആവശ്യങ്ങളെല്ലാം നിങ്ങള്‍ക്ക് ഹോട്ടലുകളില്‍ പറയാം. ഇക്കാര്യത്തിലൊന്നും നാണക്കേട് കരുതേണ്ടതില്ല.

ഭക്ഷണത്തിന് കൃത്യസമയമുണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ഇതും ഡയറ്റിന്റെ ഭാഗമാണ്. എന്നാല്‍ വീട്ടില്‍ അല്ലാത്തയിടങ്ങളില്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നോര്‍ത്ത് നിങ്ങളുടെ ഭക്ഷണസമയം അവരുടെ താല്‍പര്യത്തിന് അനുസരിച്ച് മാറ്റേണ്ടതില്ല. വളരെ മാന്യമായും വിനയത്തോടെയും നിങ്ങളുടെ പഥ്യത്തെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാവുന്നതേയുള്ളൂ.

Related posts:

Leave a Reply

Your email address will not be published.