ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ റാലി, ഒപ്പം നടന്ന് പൊലീസ്, പരിപാടിയില്‍ മന്ത്രിയും എംഎല്‍എയും
1 min readബെംഗളുരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ വാളേന്തി ഹൈന്തവ സംഘടനാ പ്രവര്‍ത്തകരുടെ റാലിക്കൊപ്പം പൊലീസും. മന്ത്രിയും എംഎല്‍എയുമടക്കം പങ്കെടുത്ത റാലി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. റാലിയില്‍ 10000 ഓളം പേരാണ് പങ്കെടുത്തത്. ഒരു മന്ത്രിയും ഒരു എംഎല്‍എയും റാലിയില്‍ പങ്കെടുത്തിരുന്നു. വാളേന്തിയ പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരപം നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ മാസങ്ങളായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഹിജാബ് നിരോധനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയടക്കം പങ്കെടുത്ത റാലി. ഹിന്ദു ജാഗരണ്‍ വേദിക് ആണ് ഈ റാലി സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രി വി സുനില്‍ കുമാറും എംഎല്‍എ രഘുപതി ഭട്ടുമാണ് റാലിയില്‍ പങ്കെടുത്തത്.
നിരവധി പേര് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റെവന്യു മന്ത്രി ആര് ആശോകുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് എന്‍ഡിടിവി വ്യക്തമാക്കി.