മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമെന്ന് ഹിന്ദു ഐക്യവേദി
1 min readhindu Ikyavedi wans of tsrike against lack of facilities in Sabarimala
പത്തനംതിട്ട:ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്കി. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച നീലിമല പാതയില്‍ യാത്ര ദുരിതമാണ്.മാലിന്യ പ്രശ്നം രൂക്ഷം.മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണ്. വേണ്ടത്ര സമയമുണ്ടായിട്ടും ഒരുക്കങ്ങള്‍ നടന്നില്ല.ഒരാഴ്ചയ്ക്കകം പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്സന് തില്ലങ്കേരി പറഞ്ഞു.