ഗവര്‍ണര്‍ക്ക് ആശ്വാസം; വിസിമാര്‍ക്കും പ്രിയാ വര്‍ഗീസിനും നിര്‍ണായകമായി കുഫോസ് വിധി

1 min read

തിരുവനന്തപുരം : കെടിയു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് (കേരള ഫിഷറീസ്&സമുദ്ര പഠന സര്‍കവലാശാല) വിസിയെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവുമുണ്ടായത്. വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്നുള്ള വിധികള്‍. സര്‍ക്കാറുമായി പോരടിക്കുന്ന ഗവര്‍ണറുടെ വാദങ്ങള്‍ക്കാണ് ഹൈക്കോടതി വിധി കൂടുതല്‍ ബലം പകരുന്നത്. പുറത്താക്കന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയ മറ്റ് വിസിമാരുടെ ഭാവി കൂടുതല്‍ തുലാസിലായി.

മറ്റുള്ളവര്‍ക്ക് യോഗ്യതയില്ലെങ്കില്‍ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ഒറ്റപ്പേര് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാല്‍ എന്താണ് പ്രശ്‌നം,യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും സംസ്ഥാന നിയമങ്ങള്‍ക്കും പ്രാധാന്യമുണ്ട് തുടങ്ങി ഗവര്‍ണറുമായുള്ള പോരില്‍ സര്‍ക്കാര്‍ ഇതുവരെ ഉയര്‍ത്തിയ വാദമുഖങ്ങള്‍ക്കുള്ള വന്‍ തിരിച്ചടിയാണ് കുഫോസ് വിധി. യുജിസി മാനദണ്ഠങ്ങളില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന ഗവര്‍ണറുടെ നിലപാടാണ് ഹൈക്കോടതി ശരിവെക്കുന്നത്. പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരുടെ പട്ടികയില്‍ കുഫോസ് വിസി റിജി ജോണുമുണ്ടായിരുന്നു. രാജ്ഭവന്റെ ഹിയറിംഗിന് മുമ്പ് തന്നെ കുഫോസ് വിസിയെ ഹൈക്കോടതി പുറത്താക്കി.

Related posts:

Leave a Reply

Your email address will not be published.