മഴ കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇടുക്കി അടക്കം പലയിടങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും തുടരും. ഇടുക്കി അടക്കം 9 ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.