കേരളത്തില്‍ വീണ്ടും അതിശക്തമായ മഴ

1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ . പത്തനംതിട്ടയിലെ കനത്ത മഴയില്‍ വായ്പൂര്‍, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറി. മലയാര മേഖലകളില്‍ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൌണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂര്‍ണമായും നശിച്ചു.തിരുവല്ല റെയില്‍വേ സ്റ്റേഷന് മുന്നിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട പെരിങ്ങമലയില്‍ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തില്‍ മുങ്ങി ചത്തു.

ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്‌നം ഗുരുതരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാല്‍ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൈത്തോടുകള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളില്‍ ഇത്തവണ വെള്ളം കയറി.

പുഴകളില്‍ നിലവില്‍ അപകടകരമായ രീതിയില്‍ വെളളം ഉയര്‍ന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാല്‍ മഴ തുടരുന്ന സാഹചര്യം ഉണ്ടായാല്‍ പുഴകളിലെ ജല നിരപ്പും ഉയരും.

പത്തനംതിട്ടയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്നു ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും . ആകെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്തു തുടങ്ങി. ജില്ലയിലെ നദികളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കക്കി ആനത്തോട് അണക്കെട്ടില്‍ നിന്നും വേണ്ടി വന്നാല്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് തുറന്നു വിടുമെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പത്തനംതിട്ട ജില്ലയില്‍ രാത്രി ലഭിച്ച മഴയുടെ അളവ് ഇങ്ങനെ
വാഴക്കുന്നം 139 mm
കുന്നന്താനം 124 mm
റാന്നി . 104 mm
കോന്നി . 77 mm
സീതത്തോട് . 73 mm
ഉളനാട് . 65mm
ളാഹ 61mm
വെണ്‍കുറിഞ്ഞി 45mm

ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്‌നം ഗുരുതകമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാല്‍ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

കൈത്തോടുകള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളില്‍ ഇത്തവണ വെള്ളം കയറി.

പുഴകളില്‍ നിലവില്‍ അപകടകരമായ രീതിയില്‍ വെളളം ഉയര്‍ന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാല്‍ മഴ തുടരുന്ന സാഹചര്യം ഉണ്ടായാല്‍ പുഴകളിസലെ ജല നിരപ്പും ഉയരും.

തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണു നീക്കുന്ന പണികള്‍ പൂര്‍ത്തിയാക്കി സംസ്ഥാന പാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്

കോട്ടയത്തും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ ആണ്. നെടുംകുന്നം നെടുമണിയില്‍ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. നെടുംകുന്നം പഞ്ചായത്തിലെ നെടുമണി പാലമാണ് മുങ്ങിയത്. തോട് വഴി മാറി ഒഴുകി. കറുകച്ചാല്‍ മണിമല റൂട്ടില്‍ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി. 2018ലെ പ്രളയത്തില്‍ പോലും വെള്ളം കയറാത്ത സ്ഥലങ്ങളാണിത്

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ മിതമായ മഴക്കും മറ്റ് ജില്ലകളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

Related posts:

Leave a Reply

Your email address will not be published.