മണിക്കൂറുകളോളം മണ്ണിനടിയില്‍,രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

1 min read

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിര്‍മാണ പ്രവ!ര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റേയും പൊലിസിന്റേയും ശ്രമകരമായ പ്രവര്‍ത്തനത്തിനൊടുവിലാണ് വലിയ പരിക്കുകള്‍ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത്

10മണിയോടെ തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം 11.30ഓടെയാണ് അവസാനിച്ചത്. സുശാന്തും മറ്റ് മൂന്നുപേരും നി!ര്‍മാണ ജോലികള്‍ ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബാക്കി മൂന്നുപേരും ഓടി രക്ഷപ്പെട്ടു. മണ്ണിനടിയില്‍ പെട്ടുപോയ സുശാന്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് പൂര്‍ണമായും ശരീരം മൂടിയത് വലിയ വെല്ലുവിളിയായി.

മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നശേഷം അതീവ ശ്രദ്ധയോടെ സമയമെടുത്ത് നടത്തിയ രക്ഷാ പ്രവ!ര്‍ത്തനത്തില്‍ ശരീരം മുഴുവന്‍ മൂടിയ മണ്ണ് മാറ്റി. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ആദ്യം പുറത്ത് കണ്ടു. മണ്ണിനടിയില്‍ പെട്ടുപോയ സുശാന്തിന് ഓക്‌സിജന്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം നടത്തിയത്. കൂടുതല്‍ പരിക്കുകള്‍ ഏല്‍പ്പിക്കാതെ നടത്തിയ അതി തീവ്ര ശ്രമത്തിനൊടുവില്‍ സുശാന്തിനെ പൂ!ര്‍ണമായും പുറത്തെടുത്തു.മണിക്കൂറുകള്‍ മണ്ണിനടിയില്‍ പെട്ട സുശാന്തിന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി

Related posts:

Leave a Reply

Your email address will not be published.