ഗവര്‍ണറുടെ ചാന്‍സലര്‍ പദവി തെറിപ്പിക്കാന്‍ സര്‍ക്കാര്‍ മന്ത്രിമാരേയും വിദ്യാഭ്യാസ വിദഗ്ധരേയും പരിഗണിക്കും
1 min readതിരുവനന്തപുരം: ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം.ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സ!ര്വകലാശാലകള് ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സ!ര്വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.
ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആണ് മന്ത്രിസഭാ യോഗം തീരുമാനം. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സര്‍വകലാശാലകളില്‍ നടക്കുകയെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.അതേസമയം സര്‍ക്കാര്‍ നിയമ സഭയില്‍ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.