അതിഥി തൊഴിലാളികളെ നേരിട്ടെത്തിക്കാന്‍ സര്‍ക്കാര്‍

1 min read

തിരുവനന്തപുരം: തൊഴിലാളികളെ സര്‍ക്കാര്‍ നേരിട്ട് റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള സാധ്യത തേടുക. രജിസ്‌ട്രേഷന്‍ ഇല്ലാതെ തൊഴിലാളികളെ എത്തിക്കുന്നത് ചൂഷണത്തിന് കാരണമാകുന്നു. പല ഏജന്റുമാര്‍ക്കും ലൈസന്‍സ് ഇല്ല. ഇതിന് പരിഹാരമായിട്ടാണ് സര്‍ക്കാര്‍ നേരിട്ട് റിക്രൂട്ട് ചെയ്യാനുള്ള ആലോചന.

തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാര്‍ക്കും ലൈസന്‍സിംഗ് നിര്‍ബന്ധമാക്കും. ഇതര സംസ്ഥാന തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണം. ഇതിനായി നോര്‍ക്ക മാതൃകയില്‍ പ്രത്യേക സംവിധാനം ആലോചിക്കും. കുട്ടികളുമായി ജോലിക്ക് എത്തുന്ന അമ്മമാരുടെ പ്രശ്‌നത്തിനും പരിഹാരം കാണേണ്ടതുണ്ട്.കൂടുതല്‍ തൊഴിലാളികള്‍ ഉള്ള എല്ലാ സ്ഥലത്തും ക്രഷ് ആവശ്യമാണ്. ഇതിനുള്ള നടപടികും ആലോചിക്കുമെന്ന് പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.