പൊലീസ് സര്‍വ്വകലാശാല പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
1 min readതിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങാനിരുന്ന പൊലീസ് സര്‍വ്വകലാശാല സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൊലീസിനായുള്ള സര്‍വ്വകലാശാല എന്ന ആശയം ഉപേക്ഷിക്കാന്‍ ധാരണയായത്.
ഫൊറന്‍സിക് വിഷയങ്ങള്‍ പഠിക്കാന്‍ യൂണിഫോം സേനകള്‍ക്ക് പ്രത്യേക സര്‍വ്വകലാശാല സ്ഥാപിക്കാനായിരുന്നു തീരുമാനം. പൊലീസിന് പ്രത്യേക സര്‍വ്വകലാശാല വേണ്ടെന്ന് ഡിജിപി അനില്‍ കാന്ത് യോഗത്തെ അറിയിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പൊലീസിന് പ്രത്യേക സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന തീരുമാനമെടുത്തത്. മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബായിരുന്നു പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. അഞ്ച് വര്‍ഷത്തോളം പഠനം നടത്തി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നോഡല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പ്രത്യക സര്‍വ്വ കലാശാല വേണ്ടന്ന് തീരുമാനിച്ചത്. സര്‍വ്വകലാശാലയെ കുറിച്ച് പഠിക്കാന്‍ ഇതേ വരെ 15 ലക്ഷം രൂപയാണ് ചെലവാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്റെ ഭാഗമായി പ്രഫഷനല്‍ മികവിനു വേണ്ടിയുള്ള ബിരുദ കോഴ്‌സുകളാണ് സര്‍വ്വകലാശാലയില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സര്‍വ്വകലാശാലയുടെ ആവശ്യമില്ലെന്നായിരുന്നു ഡിജിപി ആഭ്യന്തര വകുപ്പിനെ അറിയിച്ചത്. ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പൊലീസ് സര്‍വകലാശാലകളുണ്ട്. കേന്ദ്ര പൊലീസ് അക്കാദമിയുടെ ഭാഗമായി കേന്ദ്ര പൊലീസ് സര്‍വകലാശാലയുമുണ്ട്.സമാന മോഡലില്‍ കേരളത്തിലും സര്‍വ്വകലാശാല സ്ഥാപിക്കാനായിരുന്നു പദ്ധതി.