ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്നത് സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള കാര്യമല്ല

1 min read

കൊച്ചി: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെചാന്‍സലര്‍. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു വെക്കാന്‍ ആണ് സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങള്‍.കോടതി വിധിയില്‍ സര്‍ക്കാരിന് അതൃപ്തി ഉണ്ട്. സര്‍ക്കാര്‍ കേഡറിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിസിമാരെ നിയമിക്കാന്‍ നിര്‍ദേശം വരുന്നു.തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ താന്‍ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.