സ്വര്‍ണവില വീണ്ടും വീണു; ഇന്ന് കുറഞ്ഞത് 360 രൂപ!
ഇന്ന് സ്വര്‍ണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് തവണകളായി സ്വര്‍ണ്ണവിലയില്‍ 360 രൂപയുടെ കുറവാണ് ഉണ്ടായത്

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് രാവിലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രാവിലെ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വീണ്ടും ഇടിവ് രേഖപ്പെടുത്തി. രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഓഗസ്റ്റിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ഓഗസ്റ്റ് 01 ഒരു പവന്‍ സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞു വിപണി വില 37,680 രൂപ
ഓഗസ്റ്റ് 02 ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 37,880 രൂപ
ഓഗസ്റ്റ് 03 ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 37,720 രൂപ
ഓഗസ്റ്റ് 04 ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു വിപണി വില 38,000 രൂപ
ഓഗസ്റ്റ് 04 ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു വിപണി വില 38,200 രൂപ
ഓഗസ്റ്റ് 05 ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 38,120 രൂപ
ഓഗസ്റ്റ് 06 ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു വിപണി വില 37,800 രൂപ
ഓഗസ്റ്റ് 06 ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു വിപണി വില 38,040 രൂപ
ഓഗസ്റ്റ് 07 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 37,760 രൂപ
ഓഗസ്റ്റ് 08 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 37,760 രൂപ
ഓഗസ്റ്റ് 09 ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു വിപണി വില 38,360 രൂപ
ഓഗസ്റ്റ് 10 ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു വിപണി വില 38,080 രൂപ
ഓഗസ്റ്റ് 10 ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു വിപണി വില 37,880 രൂപ
ഓഗസ്റ്റ് 11 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 37,880 രൂപ
ഓഗസ്റ്റ് 12 ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു വിപണി വില 38,200 രൂപ
ഓഗസ്റ്റ് 13 ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു വിപണി വില 38,520 രൂപ
ഓഗസ്റ്റ് 14 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 38,520 രൂപ
ഓഗസ്റ്റ് 15 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 38,520 രൂപ
ഓഗസ്റ്റ് 16 ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 38,400 രൂപ
ഓഗസ്റ്റ് 17 ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 38,320 രൂപ
ഓഗസ്റ്റ് 18 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 38,320 രൂപ
ഓഗസ്റ്റ് 19 ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 38,240 രൂപ
ഓഗസ്റ്റ് 20 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 38,240 രൂപ
ഓഗസ്റ്റ് 21 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 38,240 രൂപ
ഓഗസ്റ്റ് 22 ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 38,080 രൂപ

Related posts:

Leave a Reply

Your email address will not be published.