കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം
1 min readകണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. മുറിയിലെ ചില്ല് യാസര്‍ തല കൊണ്ട് ഇടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവമുണ്ടായത്. അക്രമത്തില്‍ ടൗണ്‍ എസ്‌ഐ എ ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം ടി അനൂപ്, കെ നവീന്‍ എന്നിവര്‍ക്കും പരുക്കേറ്റു.