ഗവര്‍ണര്‍ക്കെതിരെ കലാമണ്ഡലം മുന്‍ വിസി

1 min read

തൃശൂര്‍ : സര്‍ക്കാരും ഗവര്‍ണറുമായുള്ള പോരിന്റെ പ്രധാന കാരണങ്ങളിലൊന്ന് കലാമണ്ഡലം വിസിയുമായുള്ള തര്‍ക്കമായിരുന്നു. പിആര്‍ഒയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയായിരുന്നു അന്ന് വിസിയായിരുന്ന ഡോ. ടികെ നാരായണനും ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ തുടങ്ങുന്നത്. പിരിച്ചുവിട്ട പിആര്‍ഒയെ തിരികെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും വിസി വഴങ്ങിയില്ല. ഗവര്‍ണര്‍ക്കെതിരെ വിസി കോടതിയില്‍ പോയി. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടാണ് ഈ കേസ് പിന്‍വലിപ്പിച്ചത്. നേരിട്ട് ഹാജരാകണെന്ന നിര്‍ദേശം വിസി തള്ളിയതും ഒക്കെ വലിയ വിവാദമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റിയ നടപടിക്ക് പിന്നാലെ പ്രതികരിക്കുകയാണ് മുന്‍ വിസി ഡോ. ടികെ നാരായണന്‍.

കേരള കലാമണ്ഡലത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്ന് ഡോ. ടികെ നാരായണന്‍ ചൂണ്ടിക്കാട്ടി. ഡീന്‍ നിയമനത്തില്‍ പോലും ഗവര്‍ണര്‍ ഇടപെട്ടിരുന്നു. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ പലതവണ ഉപയോഗിച്ചു. ഗവര്‍ണറുടെ അമിതാധികാര ദുരുപയോഗത്തെ കുറിച്ച് സംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും സെക്രട്ടറി റാണി ജോര്‍ജ്ജ് അന്ന് ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഗവര്‍ണക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്. ഗവര്‍ണറെ കലാമണ്ഡലം ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കിയ നടപടി ശരിയാണെന്നും ഡോ. ടികെ നാരായണന്‍ വിശദീകരിച്ചു. ഗവര്‍ണറെ തന്നെ ചാന്‍സിലര്‍ ആക്കാന്‍ തീരുമാനിച്ചത് ശരിയല്ല. ചാന്‍സിലര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.