തലവേദനയായ കാട്ടാനയെ മയക്കുവെടിവെച്ചുവീഴ്ത്തി, ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടരുന്നു
1 min readവയനാട്: സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയിരുന്ന കാട്ടുകൊമ്പന്‍ പിഎം 2വിനെ ഒടുവില്‍ വനം വകുപ്പ് പിടികൂടി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വനപാലകര്‍ വളഞ്ഞ് മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2ന് മയക്കുവെടിയേറ്റത്. വെടിയേറ്റ ആന മയങ്ങാന്‍ 45 മിനിറ്റൊളം വേണ്ടി വന്നേക്കും എന്നാണ് കരുതുന്നത്.
ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2നെ മാറ്റുക. പിഎം 2വിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച് ഒരുക്കി. ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2നെ മാറ്റുക. വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്പ് പിന്തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു.
പിഎം 2വിനൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാവുകയായിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അതിവേഗം സഞ്ചരിക്കുന്ന ആനയ്‌ക്കൊപ്പം മറ്റൊരു കൊമ്പന്‍ കൂടിയുള്ളതായിരുന്നു പിഎം 2വിനെ പിടികൂടാന്‍ താമസമെടുത്തത്.